എന്‍ഡിഎ ജനങ്ങളെ ഭിന്നിപ്പിക്കുന്നു: രാഹുല്‍

Webdunia
ചൊവ്വ, 31 മാര്‍ച്ച് 2009 (14:26 IST)
PTI
രാജ്യത്തെ ജനങ്ങളെ മതത്തിന്‍റെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാനാണ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. യുപിഎ, ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളെല്ലാം കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണക്കാലത്ത് പൂര്‍ത്തികരിച്ചുവെന്നും മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വര്‍ദയില്‍ ആരംഭം കുറിച്ചുകൊണ്ട് രാഹുല്‍ പറഞ്ഞു.

യുപിഎ രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ എന്‍ഡിഎ ജനങ്ങളെ ഭിന്നിപ്പിക്കുകയായിരുന്നു. പാവങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ഒരേയൊരു പാര്‍ട്ടി കോണ്‍ഗ്രസാണ്.

യുപിഎ സര്‍ക്കാന്‍ രാജ്യത്തെ ദരിദ്ര ജനവിഭാഗത്തിനാ‍യി നിരവധി പദ്ധതികള്‍ കൊണ്ടുവന്നു. എന്നാല്‍ എന്‍ഡിഎ എന്ത് പദ്ധതിയാണ് കൊണ്ടുവന്നതെന്ന് വ്യക്തമാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

സാധാരണക്കാരന്‍റെ കാഴ്ചപ്പാടില്‍ രാജ്യത്തെ വീക്ഷിക്കുന്ന ഒരേയൊരു പാര്‍ട്ടി കോണ്‍ഗ്രസാണെന്നും രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് തന്‍റെ എല്ലാ പിന്തുണയും രാഹുല്‍ വാഗ്ദാനം ചെയ്തു.