അധ്യാപകന് തനിക്ക് തുടര്‍ച്ചയായി അശ്ലീല എസ് എം എസുകള്‍ അയയ്ക്കുന്നുവെന്ന് കാണിച്ച് എട്ടാം ക്ലാസുകാരിയുടെ പരാതി. മുംബൈയിലെ ഒരു ഇംഗ്ലിഷ് മീഡിയം സ്കൂള്‍ വിദ്യാര്‍ഥിനിയാണ് പരാതിക്കാരി. സ്കൂളിലെ ഹിന്ദി അധ്യാപകന് അനുപം ദ്വിവേദി 2011 ഡിസംബര്‍ മുതല്‍ തനിക്ക് അശ്ലീല എസ് എം എസുകളും ഇമെയിലുകളും അയച്ചുവരികയാണെന്ന് പെണ്‍കുട്ടി പറയുന്നു.
ദിവസവും ഇത്തരത്തില്‍ ഒരു സന്ദേശമെങ്കിലും ഇയാള്‍ അയക്കും. തുടര്‍ന്ന് പെണ്‍കുട്ടിയെ വിളിച്ച് പ്രതികരണം എന്താണെന്ന് നോക്കും. താനുമായി ശാരീരിക ബന്ധത്തിന് തയ്യാറാവണമെന്ന് കാണിച്ച് അധ്യാപകന് എസ് എം എസ് അയച്ചതായി പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
പെണ്‍കുട്ടിയെ അപമാനിച്ചതിനും അശ്ലീല സന്ദേശങ്ങള്‍ അയച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തു. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
English Summary: A 12-yearold girl had complained that her Hindi teacher used to send at least one such message and an email every day since December 2011.