ഇന്ത്യാ-ചൈന ഏറ്റുമുട്ടലില്ല: എ കെ ആന്റണി

Webdunia
ചൊവ്വ, 21 ഫെബ്രുവരി 2012 (14:09 IST)
PRO
PRO
ഇന്ത്യയും ചൈനയുമായി ഇതുവരെ പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങളുണ്ടെങ്കിലും ചൈനയുമായി സംഘര്‍ഷ സാധ്യതയില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണി പറഞ്ഞു. ഇന്ത്യയുടെയും ചൈനയുടെയും അതിര്‍ത്തിയില്‍ സമാധാനപരമായ അവസ്ഥയാണുളളതെന്നും അതേസമയം രാജ്യസുരക്ഷയ്ക്ക് എന്തു വെല്ലുവിളിയുണ്ടായാലും നേരിടാന്‍ ഇന്ത്യ സുസജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

ചൈനയുമായി എല്ലാ മേഖലകളിലുമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ചൈനീസ് അധികാരികളുമായി അടുത്തിടെ നടന്ന ചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു പുതിയ രീതി ആവിഷ്‌കരിക്കുന്നതിനെക്കുറിച്ച് ഇന്ത്യ ചര്‍ച്ച ചെയ്യുകയും ഉണ്ടായി. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന വിശ്വാസം തന്നെയാണ് ഇന്ത്യയ്ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.