കുഞ്ഞുങ്ങളെ കാണാന്‍ എല്ലാവര്ക്കും ഇഷ്ടമാണല്ലേ? കുഞ്ഞുങ്ങള്‍ ചെയ്യുന്ന കുഞ്ഞുകുഞ്ഞുകാര്യങ്ങള്‍ ആസ്വദിക്കാത്തവരായി ആരുമുണ്ടാവില്ല. വളരെ ചെറുപ്പത്തില്‍ തന്നെ പാട്ടുപാടിയും നൃത്തം ചെയ്തും
അത്ഭുതം സൃഷ്ടിക്കുന്ന കുഞ്ഞുങ്ങളേയും നിരവധി കാണാറുണ്ട്. എന്നാല്‍ ജനിച്ച് നിമിഷങ്ങള്‍ക്കകം അത്ഭുതം കാണിച്ച ഈ കുഞ്ഞിന്റെ അത്രയും വരില്ല അതൊന്നും. ജനിച്ച് നിമിഷങ്ങള്‍ക്കകം കുഞ്ഞ നടക്കാന്‍ തുടങ്ങിയ വീഡിയോ സോഷ്യല്‍ മീഡിയ വഴി വൈറലാകുകയാണ് ഇപ്പോള്‍.
ജനിച്ച ഉടനെ ഡോക്ടറുടെ കയ്യിലുള്ള നവജാത ശിശുവാണ് കാലുകള്‍ ഉയര്‍ത്തി ചുവട് വെച്ചത്. സാധാരണയായി ജനിച്ച് വീണ കുഞ്ഞ് നടന്ന് തുടങ്ങുന്നത് 9 മുതല്‍ 12 മാസം വരെ കഴിയുമ്പോഴാണ്. മെയ് 26ന് ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോ എവിടെ നിന്ന് പകര്‍ത്തിയതാണ് എന്നത് വ്യക്തമല്ല. ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്.