ഇക്കോ സ്പോര്‍ടിന് ആവശ്യക്കാര്‍ വര്‍ദ്ധിക്കുന്നു; താല്‍ക്കാലികമായി ബുക്കിംഗിനു നിയന്ത്രണം

ശനി, 24 ഓഗസ്റ്റ് 2013 (14:06 IST)
PRO
ഫോര്‍ഡിന്റെ ഇക്കോസ്പോര്‍ട് ഇപ്പോള്‍ ഒരു വെല്ലുവിളി നേരിടുകയാണ്. പക്ഷേ പല കാറുകളും വാങ്ങാന്‍ ആളില്ലെന്നിരിക്കെ ആവശ്യക്കാര്‍ ഏറിയതാണു ഫോഡിന്റെ പുതിയ കോംപാക്ട് എസ് യു വിയായ ഇക്കോസ്പോര്‍ട് നേരിടുന്ന വെല്ലുവിളി.

ആവശ്യക്കാരുടെ എണ്ണം താങ്ങാനാവുന്നതിലേറെ വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ ഇക്കോ സ്പോര്‍ടിന്റെ ബുക്കിംഗ് ഫോര്‍ഡ് താല്‍ക്കാലികമായി നിര്‍ത്തി വച്ചുവെന്ന് റിപ്പോര്‍ട്ട്.

26 ജൂണില്‍ ലോഞ്ച് ചെയ്ത ഇക്കോസ്പോര്‍ടെന്ന് എസ്‌യുവിക്ക് ആദ്യ 17 ദിവസത്തിനുള്ളില്‍ത്തന്നെ 30,000ഓളം ബുക്കിംഗാണ് ലഭിച്ചത്. ഇക്കോബൂസ്റ്റ് എഞ്ചിനുള്ള പെട്രോള്‍ മോഡലുകളുടെ ബുക്കിംഗ് സ്വീകരിക്കുന്നത് വിവിധ ഡീലര്‍മാര്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.

1.5 ലീറ്റര്‍ ഡ്യൂറാടെക് പെട്രോള്‍ എന്‍ജിന്‍ ഇക്കോസ്പോര്‍ടിന്റെ എല്ലാ വേരിയന്റുകള്‍ക്കും വന്‍ ഡിമാന്റുണ്ട്. കാഴ്ചയില്‍ എടുപ്പ് തോന്നിക്കുന്ന റേഡിയേറ്റര്‍ ഗ്രില്‍, ഉയര്‍ന്ന ബോണറ്റ്, വ്യത്യസ്തമായ ഫോഗ് ലാമ്പുകള്‍, വലിയ വിന്‍ഡ് സ്‌ക്രീന്‍ എന്നിവാണ് കാഴ്ചയില്‍ ഇക്കോ സ്‌പോര്‍ട്ടിനെ വ്യത്യസ്തമാക്കുന്നത്.

വെബ്ദുനിയ വായിക്കുക