ആര്‍എസ്എസിന്റെ ഭീഷണിക്ക് ബിജെപി വഴങ്ങിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗ്. നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയ ബിജെപി തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസിനെ ഒരു സാംസ്കാരിക സംഘടനയായാണ് കാണുന്നതെന്നും ദിഗ് വിജയ് സിംഗ് സോഷ്യല്‍ സൈറ്റായ ട്വിറ്ററിലൂടെ വ്യക്തമാക്കി.
നരേന്ദ്രമോഡിയെ ഉയര്‍ത്തി കാട്ടിയതിന് പിന്നില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ രാജ്നാഥ് സിങ് വലിയ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ഷക്കീല്‍ അഹമ്മദ് പ്രതികരിച്ചു. എല്‍കെ അദ്വാനി, സുഷമ സ്വരാജ് എന്നിവരെ മറികടന്ന് മോഡിക്ക് അവസരം നല്‍കാന്‍ ആര്‍എസ്എസിന്റെ സഹായം രാജ്നാഥ് സിംഗ് ഉപയോഗപ്പെടുത്തി. 2014ലെ തെരഞ്ഞെടുപ്പില്‍ മോഡിയെ ജനങ്ങള്‍ തള്ളിക്കളയുമെന്നും ഷക്കീല്‍ അഹമ്മദ് പറഞ്ഞു.