സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധ സമരത്തെ പ്രതിരോധിക്കാന്‍ പൊലീസ് വ്യത്യസ്തമായ ഒരു മാര്‍ഗം സ്വീകരിച്ചിരുന്നു. പൊതുകക്കൂസുകള്‍ പൂട്ടിയിടുക. ഇതേ മാര്‍ഗം തന്നെയാണ് ഡല്‍ഹിയില്‍ സമരം നടത്തുന്ന ആം ആദ്മി പാര്‍ട്ടിയ്ക്ക് നേരെയും പൊലീസ് പ്രയോഗിക്കുന്നത്.
സമരവേദിക്കു സമീപമുള്ള എല്ലാ കക്കൂസുകളും പൊലീസ് അടച്ചുപൂട്ടി എന്നാണ് ആം ആദ്മി ആരോപിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് ഇവ പൂട്ടിക്കുകയായിരുന്നു എന്ന് കെജ്‌രിവാള്‍ ആരോപിച്ചു.
മൊബൈല്‍ ടോയ്‌ലറ്റുകള്‍ കൊണ്ടുവരാനുള്ള പ്രവര്‍ത്തകരുടെ ശ്രമം പൊലീസ് തടയുകയും ചെയ്തു.