ആം ആദ്മി പാര്‍ട്ടിയില്‍ കലാപക്കൊടിയുയര്ത്തിയതിനെത്തുടര്ന്ന് പുറത്താക്കപ്പെട്ട എംഎല്‍എ വിനോദ് കുമാര്‍ ബിന്നി ഇന്ന് നിരാഹാരസമരം തുടങ്ങും. ജന്തര്‍മന്ദിറിലാണ് സമരം.
ഡല്‍ഹി സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിച്ചെന്നും വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും ബിന്നി ആരോപിച്ചു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ബിന്നിയെ പുറത്താക്കിയത്.
മന്ത്രിസ്ഥാനം നല്‍കാത്തതിനെത്തുടര്‍ന്നാണ് വിനോദ് കുമാര്‍ ബിന്നി ആം ആദ്മി സര്‍ക്കാരിനെതിരെ ആദ്യം രംഗത്തുവന്നത്. ബിന്നി ബിജെപിക്കാരെപ്പോലെ പെരുമാറുന്നുവെന്ന് ആം ആദ്മി പാര്‍ട്ടി കുറ്റപ്പെടുത്തി. ബിന്നി അധികാരമോഹിയാണെന്നും പാര്‍ട്ടി ആരോപിച്ചു.
കെജ്രിവാളിനെതിരെയും ആം ആദ്മി പാര്‍ട്ടിക്കെതിരെയും രൂക്ഷമായ ആരോപണങ്ങളായിരുന്നു ബിന്നി ഉന്നയിച്ചത്.