അശ്ലീല ചിത്രങ്ങള്‍ ട്വിറ്ററില്‍: ഗായിക ചിന്മയി പരാതിപ്പെട്ടു

Webdunia
വെള്ളി, 19 ഒക്‌ടോബര്‍ 2012 (14:49 IST)
PRO
PRO
ട്വിറ്ററിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമങ്ങള്‍ നടക്കുന്നതായി ആരോപിച്ച് ഗായിക ചിന്മയി പൊലീസില്‍ പരാതി നല്‍കി. ട്വിറ്ററിലൂടെ തന്റെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയാണ് എന്നാണ് ചിന്മയിയുടെ പരാതിയില്‍ പറയുന്നത്. ചെന്നൈ എഗ്മൂര്‍ പൊലീസ് സ്റ്റേഷനില്‍ ആണ് അവര്‍ പരാതി നല്‍കിയത്.

ഒരു കോളജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഉള്‍പ്പെടുന്ന ആറംഗ സംഘമാണ് ഇതിന് പിന്നില്‍ എന്നാണ് ചിന്മയി നല്‍കിയ പരാതിയില്‍ പറയുന്നത്. രണ്ട് വര്‍ഷമായി ഇവര്‍ ഇത് തുടരുകയാണ്. എന്നാല്‍ ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കാന്‍ അവര്‍ തയ്യാറായില്ല.

അമ്മയ്ക്കൊപ്പമെത്തിയാണ് ചിന്മയി പരാതി നല്‍കിയത്. സ്റ്റേജ് ഷോകളില്‍ മകള്‍ക്ക് കിട്ടുന്ന അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടാണ് അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് അമ്മ ആരോപിച്ചു.