അമ്മയുടെ കാമുകൻ പീഡിപ്പിക്കാറുണ്ട്, അതിൽ ഒരു മകനുമുണ്ടെന്ന് പെൺകുട്ടി; പണിയെടുത്ത് പോറ്റിയത് താനാണെന്ന് പ്രതി

Webdunia
വെള്ളി, 26 മെയ് 2017 (13:14 IST)
പീഡന കഥകൾക്ക് നമ്മുടെ നാട്ടിൽ ഒരു പഞ്ഞവുമില്ലാതായിരിക്കുകയാണ്. അക്കൂട്ടത്തിലേക്ക് ഇതാ ചെന്നൈയിൽ നിന്നതും മറ്റൊരു പീഡന വാർത്ത കൂടി. അമ്മയുടെ കാമുകൻ ചെറുപ്പം  മുതൽ തന്നെ പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് പെൺകുട്ടി വെളിപ്പെടുത്തി. ലക്ഷ്മി രാമകൃഷ്ണൻ അവതാരകയായ സോൽവതെല്ലാം ഉൺമൈ എന്ന പരിപാടിയിലാണ് പെൺകുട്ടി എല്ലാ കാര്യങ്ങളും വെളിപ്പെടുത്തിയത്.
 
തനിക്ക് വയസ്സ് ഉള്ളപ്പോൾ മുതൽ അമ്മയുടെ കാമുകൻ പീഡിപ്പിക്കാറുണ്ടെന്നും അതിൽ ഇപ്പോൾ ഏഴു വയസ്സുള്ള  ഒരു ആൺകുട്ടി ഉണ്ടെന്നും പെൺകുട്ടി പറയുന്നു. മാനസികമായി തകർന്നിരിക്കുന്നയാളാണ് പെൺകുട്ടിയുടെ അച്ച്ഛൻ. പിതാവിനെ വിട്ട് അമ്മയുടെ കാമുകനും അയാളുടെ  സഹോദരിമാർക്കും ഒപ്പമാണ് പെൺകുട്ടി ഇപ്പോൾ താമസിക്കുന്നത്.
 
ആദ്യമൊക്കെ അമ്മക്കൊപ്പമായിരുന്നു ഇയാൾ. പിന്നീട് എന്നെയും പീഡിപ്പിക്കാൻ തുറാണി. അമ്മയോട് പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല. ഒമ്പതിൽ പഠിക്കുമ്പോൾ ഗർഭിണിയായി. വൈകുണ്ഠൻ എന്നാണ് അമ്മയുടെ കാമുകന്റെ പേര്. - പെൺകുട്ടി പറയുന്നു.    
 
പെൺകുട്ടിയുടെ വെളിപ്പെടുത്തൽ വിവാദമായതോടെ കുറ്റാരോപിതനായ വൈകുണ്ഠനും ഭാര്യയും പരിപാടിയിൽ എത്തി. എന്നാൽ, ആരെയും ഞെട്ടിക്കുന്ന പ്രതികരണമായിരുന്നു അയാളുടേത്. അവളെ ഞാൻ പീഡിപ്പിച്ചിട്ട് ഒളിച്ചോടിയില്ല, ചിലവിനു കൊടുക്കുന്നുണ്ട്. പണിയെടുത്ത് അവളെയും സഹോദരിമാരെയും സംരക്ഷിക്കുന്നുണ്ട്. ഞാൻ ആരെയും വഞ്ചിച്ചിട്ടില്ല. അല്ലെങ്കിൽ, അവർക്ക് എന്നെ ജയിലിൽ അടക്കാമായിരുന്നല്ലോ? എന്നായിരുന്നു അയാളുടെ പ്രതികരണം.
 
അമ്മയ്ക്കും അമ്മയുടെ കാമുകനുമെതിരെ പരാതി നൽകുമെന്ന് പരിപാടിയുടെ അവതാരകയായ ലക്ഷ്മി പറഞ്ഞു.       
Next Article