അമീര്‍ഖാന്‍റെ പിതാവ് അന്തരിച്ചു

Webdunia
ചൊവ്വ, 2 ഫെബ്രുവരി 2010 (18:53 IST)
ബോളിവുഡ് സൂപ്പര്‍താരം അമീര്‍ഖാന്‍റെ പിതാവ് താഹിര്‍ ഹുസൈന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് അമീര്‍ഖാന്‍റെ ബാന്ദ്രയിലുള്ള വസതിയിലായിരുന്നു അന്ത്യം. പ്രശസ്തനായ നിര്‍മ്മാതാവായിരുന്നു.

അനാമിക, കാരവന്‍, മാദോഷ്, ലോക്കറ്റ്, തും മേരേ ഹോ, ദൂന്‍ കി പുകാര്‍, സഖ്മീ, ജാനം ജാനം ന സാത്, ദുല്‍‌ഹാ ബിക്താ ഹൈ തുടങ്ങിയവയാണ് താഹിര്‍ ഹുസൈന്‍ നിര്‍മ്മിച്ച പ്രശസ്ത ചിത്രങ്ങള്‍. ജബ് പ്യാര്‍ കിസി സെ ഹോതാ ഹൈ, പ്യാര്‍ കാ മൌസം, ജാനം ജാനം ന സാത് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

അമീര്‍ ഖാനെ നായകനാക്കി ‘തും മേരെ ഹോ’ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. ആ ചിത്രത്തിന്‍റെ രചയിതാവും താഹിര്‍ ഹുസൈന്‍ ആയിരുന്നു. സീനത്താണ്‌ ഭാര്യ. ഫൈസല്‍, ഫര്‍ഹത്ത്‌, നിഖത്ത്‌ എന്നിങ്ങനെ മൂന്നു മക്കള്‍ കൂടിയുണ്ട്‌. ചെറുമകനായ ഇമ്രാന്‍ ഖാന്‍ ബോളിവുഡിലെ യുവ സൂപ്പര്‍താരമാണ്.