എപ്പോഴും ബീഡി വലിക്കുന്ന തൊഴിലാളി നേതാവായ സുരേഷ് ഈ ദുശീലം താന്‍ കൊണ്ട് നടക്കുന്നത് എന്തിനാണെന്ന് സുഹൃത്തായ ജോപ്പനോട് വിശദീകരിച്ചു.
“ഞാന്‍ എപ്പോള്‍ ബീഡി വലിച്ചാലും എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നും. ഇത് കൊണ്ടുടാകുന്ന ആരോഗ്യ പ്രശ്നങ്ങളും ഞാന്‍ ഓര്‍ക്കും. പക്ഷേ അപ്പോഴേക്കും എന്‍റെ മനസ്സിലേക്ക് പാവപ്പെട്ട ബീഡി തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ചിത്രം തെളിയും. അതോടെ ഞാന്‍ ബിഡിവലി നിര്‍ത്തിയാല്‍ അവര്‍ പട്ടിണിയിലാകുമല്ലോ എന്ന ചിന്ത തൊഴിലാളി നേതാവായ എന്‍റെ കര്‍ത്തവ്യബോധം ഉണര്‍ത്തും. എന്‍റെ ആരോഗ്യത്തെക്കാള്‍ അവരുടെ തൊഴിലാണ് മുഖ്യം എന്ന തിരിച്ചറിവില്‍ ഞാന്‍ ഒരു ബീഡിക്ക് കൂടി തിരികൊളുത്തും”