കുരങ്ങന്‍ തെങ്ങില്‍

Webdunia
ബുധന്‍, 30 ജൂണ്‍ 2010 (15:14 IST)
ജോപ്പന്‍ കുരങ്ങന്‍ ഒരു തെങ്ങിന്‍റെ മുകളില്‍ കയറിയിരിക്കുന്നത് കണ്ട് താഴെ നില്‍ക്കുകയായിരുന്ന ജംഗ്പങ്കി കഴുത കാര്യം അന്വേഷിച്ചു,

ജോപ്പന്‍ കുരങ്ങന്‍: മാങ്ങാ തിന്നാന്‍ കയറിയതാണ്

ജംഗ്പങ്കി കഴുത: അത് തെങ്ങാണെടാ മണ്ടാ അവിടെ മാങ്ങയല്ല തേങ്ങയാണ് ഉണ്ടാകുന്നത്.

ജോപ്പന്‍ കുരങ്ങന്‍: മാങ്ങ ഞാന്‍ കൊണ്ട് വന്നിട്ടുണ്ടെടാ കഴുതേ !