കല്യാണം കഴിക്കാന്‍

Webdunia
വെള്ളി, 14 ഓഗസ്റ്റ് 2009 (14:53 IST)
തികഞ്ഞ സാത്വികനും ആത്മീയവാദിയുമായ ജോപ്പന്‍ ഒരിക്കല്‍ പ്രണയം തലയ്ക്ക് പിടിച്ചു. നാട്ടിലെ കോടീശ്വരനായ ജംഗ്പങ്കിയുടെ ഏക മകള്‍ ശകുന്തളയാണ് ജോപ്പന്‍റെ മനസ്സിളക്കിയത്. ഈശ്വര മാര്‍ഗ്ഗത്തില്‍ നിന്ന് വ്യതിചലിക്കാന്‍ തയാറെങ്കിലും ശകുന്തളയെ വിവാഹം കഴിച്ചു തരണം എന്നാവശ്യപ്പെട്ട് ജംഗ്പങ്കിയെ സമീപിക്കാന്‍ ജോപ്പന്‍ തീരുമാനിച്ചു.

ഈ ആവശ്യവുമായി തന്‍റെ മുന്നിലെത്തിയ ജോപ്പനോട് ജംഗ്പങ്കി ചോദിച്ചു,

“നിങ്ങള്‍ക്ക് എന്താണ് പണി?“

ജോപ്പന്‍: ഈശ്വരചിന്ത

ജംഗപങ്കി: കല്യാണത്തിന്‍റെ ചിലവിനുള്ള പണം എങ്ങനെ കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്?

ജോപ്പന്‍: എല്ലാം ഈശ്വരന്‍ തരും

ജംഗ്പങ്കി: പിന്നീട് എങ്ങനെയാണ് ജീവിക്കുക?

ജോപ്പന്‍: എല്ലാത്തിനും ഈശ്വരന്‍ ഒരു വഴി കണ്ടെത്തും

ജംഗപ്ങ്കിയുടെ പിന്നീടുള്ള എല്ലാ ചോദ്യങ്ങള്‍ക്കും ഇത്തരത്തില്‍ തന്നെ ജോപ്പന്‍ മറുപടി നല്‍കി. ജോപ്പനെ യാത്ര അയച്ച ശേഷം ഭാര്യ ഡോള്‍മ്മയുടെ അടുത്തെത്തിയ ജംഗ്പങ്കി തലയില്‍ കൈ വെച്ച് കൊണ്ട് പറഞ്ഞു,

“എതായാലും നമ്മുടെ മോള്‍ കണ്ടെത്തിയ ചെറുക്കന്‍ കൊള്ളാം, അവന് കൂലിയും തൊഴിലുമെന്നുമില്ലെന്ന് മാത്രമല്ല ഞാന്‍ ഈശ്വരാണെന്നാണ് അവന്‍റെ വിചാരം”