എന്‍ പ്രഭാകരന് മുട്ടത്തുവര്‍ക്കി അവാര്‍ഡ്

Webdunia
ശനി, 28 ഏപ്രില്‍ 2012 (18:10 IST)
PRO
PRO
പ്രമുഖ എഴുത്തുകാരന്‍ എന്‍ പ്രഭാകരന് മുട്ടത്തുവര്‍ക്കി സാഹിത്യ പുരസ്കാരം. സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കാണ് പുരസ്‌കാരം. 33,333 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

എന്‍ പ്രഭാകരന് ഇതിനുമുമ്പ് ചെറുകാട് അവാര്‍ഡ്, കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, യു. പി. ജയരാജ് അവാര്‍ഡ്, പാട്യം ഗോപാലന്‍ സ്മാരക അവാര്‍ഡ്, ബഷീര്‍ സാഹിത്യ അവാര്‍ഡ്, ഇ എം എസ് പുരസ്‌കാരം, മേലൂര്‍ ദാമോദരന്‍ പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

തിയൂര്‍ രേഖകള്‍ , പുലിജന്മം, ബഹുവചനം, ജന്തുജനം, രാത്രിമൊഴി, ജനകഥ, എന്‍.പ്രഭാകരന്റെ കഥകള്‍ , ഏഴിനും മീതെ തുടങ്ങിയവയാണ് എന്‍ പ്രഭാകരന്റെ പ്രധാന രചനകള്‍.