‘എല്ലാവരും ചേര്‍ന്ന് ‘അമ്മ’യെ ക്രൂശിക്കുന്നു’; നികുതിവെട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ തുകയും പിഴയും അടയ്ക്കും: ഇന്നസെന്റ്‌

Webdunia
ഞായര്‍, 23 ജൂലൈ 2017 (10:25 IST)
കേരളത്തിലെ ജനങ്ങള്‍ക്ക് ഒരു സംഭവം കിട്ടിയപ്പോൾ അവരെല്ലാവരും ചേര്‍ന്ന് താരസംഘടനയായ ‘അമ്മ’യെ ക്രൂശിക്കുകയാണെന്ന് ഇന്നസന്റ് എംപി. അമ്മയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള നികുതിവെട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ തുകയും പിഴയും അടയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.   
ഇത് ഇന്ന് നടന്ന സംഭവമല്ല. കോടതിയിൽ നികുതി വെട്ടിപ്പിനെ സംബന്ധിച്ച് കേസ് നടന്നുകൊണ്ടിരിക്കുകയാണ്. ഒരു സംഭവം കിട്ടിയപ്പോൾ ഒന്നുരണ്ടുപേർ മാത്രമാണ് അമ്മയെ ക്രൂശിക്കുന്നത്. അത് ആരൊക്കെയാണെന്നു നിങ്ങൾക്ക് തന്നെ അറിയാമെന്നും ഇന്നസന്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
 
Next Article