വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവനടന്‍ പിടിയില്‍. കന്നഡ സിനിമയുടെ ചിത്രീകരണത്തിനായി കൊച്ചിയിലെത്തിയ ഡല്‍ഹി സ്വദേശി നിഥിന്‍ സുരേന്ദ്രകുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കച്ചേരിപ്പടിയിലെ ഫ്‌ലാറ്റില്‍ വീട്ടമ്മയുടെ ഭര്‍ത്താവിനെ തിരക്കിയാണ് ഇയാള്‍ എത്തിയത്.
ഭര്‍ത്താവ് വീട്ടില്‍ ഇല്ലെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ജോലി കാര്യം സംസാരിക്കാന്‍ വന്നതാണെന്ന് പറഞ്ഞു. വീട്ടമ്മ ഭര്‍ത്താവിനെ ഫോണ്‍ വിളിച്ച് നിഥിന് നല്‍കി. അദ്ദേഹത്തോട് ഹിന്ദിയും ഇംഗ്ലീഷും കലര്‍ന്ന ഭാഷയില്‍ നിഥിന്‍ സംസാരിച്ചു. ശേഷം ഇയാള്‍ തലകറങ്ങുന്നത് പോലെ അഭിനയിച്ചു.
തുടര്‍ന്ന് വെള്ളം ആവശ്യപ്പെട്ടു. വീട്ടമ്മ വെള്ളവുമായി എത്തിയപ്പോള്‍ കയറി പിടിക്കുകയായിരുന്നു. ആക്രമിക്കാന്‍ ശ്രമിച്ച യുവാവിനെ തള്ളി മാറ്റി വീട്ടമ്മ പുറത്തേയ്ക്ക് ഓടി. അടുത്ത ഫ്‌ലാറ്റിലുള്ളവരെ വിവരം അറിയിച്ചു. ഇതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാരും സമീപത്തെ കോളേജ് വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് പിടികൂടിയത്.