സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട ഇതര സംസ്ഥാന തൊഴിലാളിലെ പോലീസ് അറസ്റ് ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശി പരേഷ് ബർമൻ എന്ന ഇരുപത്തോമ്പതുകാരനാണ് കുന്നംകുളം സി.ഐ രാജേഷ് കെ.മേനോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ വലയിലായത്.
പഴവൂരിൽ കെട്ടിട നിർമ്മാണ തൊഴിലാളിലായ ഇയാൾ പ്രണയം നടിച്ച് പതിമൂന്നുകാരിയായ കുട്ടിയെ വലയിലാക്കി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് കുട്ടിയെയും പ്രതിയെയും ബംഗളൂരുവിൽ നിന്നാണ് പിടികൂടിയത്. പിടിയിലായ പ്രതിയെ തൃശുർ സെഷൻസ് കോടതി പതിനാലുദിവത്തേക്ക് റിമാൻഡ് ചെയ്തു.