വഖാസ് കേരളത്തിലെത്തിയ കാര്യം അറിഞ്ഞിരുന്നു: ചെന്നിത്തല

തിങ്കള്‍, 24 മാര്‍ച്ച് 2014 (18:12 IST)
PRO
PRO
കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ പിടിയിലായ ഭീകരന്‍ വഖാസ് മൂന്നാറിലെത്തിയ കാര്യം സംസ്ഥാന പൊലീസ് അറിഞ്ഞിരുന്നുവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളെ ഇക്കാര്യം അറിയിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇതേക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.

ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപകനേതാവ് യാസന്‍ ഭട്ഗലിന്റെ അടുത്ത അനുയായിയും ബോംബ് നിര്‍മ്മാണ വിദഗ്ധനുമായ വഖാസ്. ഇയാള്‍ക്കൊപ്പം മറ്റ് മൂന്ന് ഭീകരരും പിടിയിലായിരുന്നു. തെരഞ്ഞെടുപ്പിനിടെ രാജ്യത്ത് ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു എന്നാണ് വിവരം.

രാജസ്ഥാന്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്ലും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഭീകരര്‍ പിടിയിലായത്. പിടിയിലാകുന്നതിന് മുമ്പ് വഖാസ് കേരളത്തില്‍ എത്തിയ കാര്യം ഡല്‍ഹി പൊലീസ് സ്ഥിരീകരിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക