മെഡിക്കല്‍ കോഴ വിവാദം: ബിജെപി ശ്രദ്ധ തിരിക്കാന്‍ തെറ്റായ മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി

Webdunia
തിങ്കള്‍, 7 ഓഗസ്റ്റ് 2017 (10:11 IST)
തിരുവനന്തപുരത്തെ രാഷ്ട്രീയസംഘര്‍ഷങ്ങള്‍ മെഡിക്കല്‍ കോഴ മറച്ചുവെയ്ക്കാനായി കരുതിക്കൂട്ടി നടത്തിയതെന്ന സൂചനയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിക്കെതിരെ ആക്ഷേപങ്ങള്‍ ഉയര്‍ന്ന സമയത്ത് സംസ്ഥാനത്ത് അക്രമങ്ങള്‍ അരങ്ങേറുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നതായി മുഖ്യമന്ത്രി ചൂണ്ടി കാട്ടി. നിയമസഭയില്‍ ചോദ്യത്തരവേളയിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
 
സഭ ആരംഭിച്ചയുടന്‍ പ്രതിപക്ഷമാണ് ബിജെപിയുടെ മെഡിക്കല്‍ കോഴ ഉന്നയിച്ചത്. മെഡിക്കല്‍ കോഴ സിബിഐ അന്വേഷിക്കണമെന്ന് പാറയ്ക്കല്‍ അബ്ദുളള എംഎല്‍എ ആവശ്യപ്പെട്ടു. ബിജെപിക്കെതിരായ പരാതിയില്‍ സിബിഐ അന്വേഷണത്തിന് തയ്യാറുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചോദിച്ചു. എന്നാന്‍ തല്‍ക്കാലം വിജിലന്‍സ് അന്വേഷണം നടക്കട്ടെ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 
Next Article