മാറിയും മറിഞ്ഞും ശീലമുള്ളവരാണ് കേരള കോൺഗ്രസുകാർ, പിണറായി കരുത്തനും മിടുക്കനുമാണ്: വെള്ളാപ്പള്ളി

Webdunia
ചൊവ്വ, 9 മെയ് 2017 (07:41 IST)
കേരള കോൺഗ്രസിൽ നടക്കുന്ന സംഭവങ്ങൾ പുതിയ കാര്യങ്ങൾ അല്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മാറിയും മറിഞ്ഞും ശീലമുള്ളവരാണ് കേരളാ കോണ്‍ഗ്രസുകാര്‍. അത് ആദര്‍ശ ശുദ്ധിയുള്ള പാര്‍ട്ടി അല്ലെന്നും അവസരവാദ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന പാര്‍ട്ടിയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
 
മുഖ്യമന്ത്രി പിണറായി വിജയൻ കരുത്തനും മിടുക്കനുമാണ്. സംസ്ഥാനത്ത് ഉപദേശികളില്ലായിരുന്നുവെങ്കില്‍ പിണറായി വിജയന്‍ ഏറ്റവും നല്ല ഭരണാധികാരി ആകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കയ്യേറ്റം ഒഴിപ്പിക്കുന്ന കാര്യത്തിൽ നല്ല തീരുമാനമാണ് പിണറായി വിജയൻ സ്വീകരിച്ചിരിക്കുന്നത്. കുരിശായാലും ശൂലമായാലും സർക്കാർ ഭൂമി കയ്യേറിയാൽ മാറ്റിയിരിക്കുമെന്നത് നല്ല കാര്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Next Article