മഞ്ജുവിനെ കണ്ടപ്പോള്‍ ആദ്യ ഭാര്യയെ അവഗണിച്ചു, പ്രശസ്തിക്കും പണത്തിനും വേണ്ടി ദിലീപ് കാവ്യയേയും ചതിച്ചു? - ആദ്യ വിവാഹം ഇങ്ങനെ

Webdunia
വ്യാഴം, 3 ഓഗസ്റ്റ് 2017 (10:51 IST)
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ താരത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സിനിമാ മേഖലക്കപ്പുറം ബിസിനസ് മേഖലയിലെ വിവരങ്ങളും വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ, താരത്തിന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള വിവരമാണ് പുറത്തുവരുന്നത്. ദിലീപിന്റെ ആദ്ദ്യ ഭാര്യ മഞ്ജു വാര്യര്‍ അല്ലെന്ന് പൊലീസ്.
 
മഞ്ജു വാര്യരെ വിവാഹം കഴിക്കും മുമ്പേ ദിലീപ് വിവാഹിതന്‍ ആയിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ആലുവ സ്വദേശിനിയും ദിലീപിന്റെ അടുത്ത ബന്ധുവുമായ യുവതി ആയിരുന്നു വധു എന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ആലുവ ദേശം റജിസ്ട്രാര്‍ ഓഫിസിലാണു ഇവർ വിവാഹം റജിസ്റ്റര്‍ ചെയ്തത്. ഇതുമായി ബന്ധപ്പെട്ടു മിമിക്രി താരം അബിയില്‍നിന്നുൾപ്പെടെ പൊലീസ് മൊഴിയെടുത്തു. 
 
ദിലീപിന്റെ ബന്ധുക്കളുടേയും അടുത്ത സുഹൃത്തുക്കളുടേയും അറിവോടെ ആയിരുന്നു ഈ വിവാഹം. ഇതും പ്രണയ വിവാഹമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. യുവതി ഇപ്പോല്‍ ഗല്‍ഫിലാണെന്നും പൊലീസ് പറയുന്നു. ദിലീപ് സിനിമയില്‍ പ്രശസ്തനാവുന്നതിനും മുന്‍പാണ് അടുത്ത ബന്ധുവായ യുവതിയെ വിവാഹം കഴിച്ചത്. ഇക്കാര്യം മഞ്ജു വാര്യര്‍ക്ക് വിവാഹസമയത്ത് അറിവുണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല.
 
സിനിമയില്‍ നായകനായി തുടങ്ങിയ കാലത്താണ് ദിലീപ് അന്ന് സിനിമയില്‍ കത്തി നിന്ന നായിക ആയിരുന്ന മഞ്ജു വാര്യരുമായി അടുപ്പത്തിലായത്. തുടര്‍ന്ന് മഞ്ജു വാര്യരെ വിവാഹം കഴിക്കുകയായിരുന്നു. ഈ സമയത്ത് ആദ്യ ഭാര്യയെ ഒഴിവാക്കാന്‍ ശ്രമങ്ങള്‍ നടന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ദിലീപിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഈ യുവതിയെ വിവാഹ മോചനത്തിന് നിര്‍ബന്ധിച്ചുവെന്നും വിവരങ്ങളുണ്ട്.
Next Article