പുല്ലേപ്പടി കൊലപാതകം: അജി നിരവധി കഞ്ചാവ് കേസുകളില്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് നാട്ടുകാര്‍

Webdunia
ചൊവ്വ, 26 ഏപ്രില്‍ 2016 (16:03 IST)
എറണാകളും പുല്ലേപ്പടിയില്‍ ഇന്ന് പുലര്‍ച്ചെ 6.30 ഓടെയാണ് കടയില്‍ നിന്ന് പാല്‍ വാങ്ങി വരുകയായിരുന്ന റിച്ചിയെന്ന പത്ത് വയസുകാരനെ അജി കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയത്. ശരീരത്തിലേറ്റ ആഴത്തിലുള്ള മുറിവുകളാണ് റിച്ചിയുടെ മരണം വേഗത്തിലാക്കിയത്.
 
അതേസമയം, അജി സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്നും ഇയാള്‍ നിരവധി കഞ്ചാവ് കേസുകളില്‍ ഉള്‍പ്പെട്ടിരുന്നുവെന്നും സമീപവാസികള്‍ പറഞ്ഞു. നിരവധി കുറ്റിക്കാടുകളും ഒഴിഞ്ഞ സ്ഥലങ്ങളും ഉള്ള പ്രദേശത്ത് കഞ്ചാവ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരുന്നതായും നാട്ടുകാര്‍ പറയുന്നു.
 
എന്നാല്‍ പ്രദേശത്തെ കഞ്ചാവ് ഉപയോഗം ശ്രദ്ധയില്‍പ്പെട്ടിട്ടും പൊലീസ് കാര്യമായ ഇടപെടലുകള്‍ നടത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 
Next Article