പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചെടുത്തു; ഞെട്ടിക്കുന്ന സംഭവം നടന്നത് തിരുവനന്തപുരത്ത്

Webdunia
ശനി, 20 മെയ് 2017 (09:08 IST)
ലൈംഗിക അതിക്രമം തടയാന്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു. കൊല്ലത്തെ പന്മന ആശ്രമത്തിലെ അന്തേവാസിയായ ഹരിസ്വാമി എന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദത്തിന്റെ ജ​ന​നേ​ന്ദ്രി​യ​മാ​ണ് വിദ്യാര്‍ത്ഥിനി മു​റി​ച്ച​ത്. തിരുവനന്തപുരം പേട്ടയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഗുരുതരമായി പരുക്കേറ്റ ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. 
 
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ വീട്ടില്‍ സ്വാമി എന്നറിയപ്പെടുന്ന ഹരി നിരന്തരം എത്തുമായിരുന്നു. രണ്ടുവര്‍ഷത്തോളമായി ഈ പെണ്‍കുട്ടിയുടെ വീടുമായി ബന്ധം പുലര്‍ത്തിയിരുന്ന ഇയാള്‍ പലപ്പോഴും പെണ്‍കുട്ടിയോട് മോശമായി സംസാരിക്കുകയും ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ചെയ്തിരുന്നു. അസുഖം ബാധിച്ച അച്ഛനും അമ്മയും മാത്രമാണ് പെണ്‍കുട്ടിയുടെ വീട്ടിലുളളത്. ഇന്നലെ വൈകിട്ടും വീട്ടിലെത്തിയ സ്വാമി എന്നറിയപ്പെടുന്ന ഹരി തന്നോട് മോശമായി പെരുമാറിയതായി പെണ്‍കുട്ടി പറഞ്ഞു.
 
ഇന്നലെ രാത്രി തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ നേരത്തെ കൈയില്‍ കരുതി വച്ച കത്തി ഉപയോഗിച്ച്  ഇയാളുടെ ലിംഗം ഛേദിക്കുകയായിരുന്നുവെന്നു കുട്ടി പൊലീസിന് മൊഴി നല്‍കി. തുടര്‍ന്ന് രക്തംവാര്‍ന്ന് കിടന്ന യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ആശുപത്രിയില്‍ പൊലീസ് നിരീക്ഷണത്തില്‍ തുടരുന്ന ശ്രീഹരിയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. 
Next Article