പകല്‍ മുഴുവന്‍ ചക്കരേ മുത്തേ എന്ന് വിളിച്ച് എല്ലാവരേയും കയ്യിലെടുക്കും, പാതിരാത്രിക്കു രണ്ടെണ്ണം അടിച്ചിട്ട് എന്നെ സ്നേഹിക്കാന്‍ ആരുമില്ലെന്ന് പറഞ്ഞ് കരയും; വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്

Webdunia
വെള്ളി, 28 ജൂലൈ 2017 (10:25 IST)
മാതൃഭൂമിയിലെ സീനിയര്‍ ന്യൂസ് എഡിറ്റര്‍ അമല്‍ വിഷ്ണുദാസ് പീഡനക്കേസില്‍ അറസ്റ്റിലായതോടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഇതേ സ്ഥാപനത്തിലെ മറ്റൊരു വനിതാ മധ്യമ പ്രവര്‍ത്തകയായ ശ്രീവിദ്യ ശ്രീകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഈ അവസരത്തില്‍ ചര്‍ച്ചയാകുന്നത്. 
 
ശ്രീവിദ്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
 
ഈ ഒരു അവസരത്തില്‍ കുറച്ചു കാര്യങ്ങള്‍ പറയാതെ വയ്യ. പകല്‍ മുഴുവന്‍ സമൂഹത്തെ ഉദ്ധരിക്കാന്‍ നടന്നിട്ട് രാത്രി സമയങ്ങളില്‍ തനിനിറം പുറത്തെടുക്കുന്ന ചില മാധ്യമ പ്രവര്‍ത്തകരെ അറിയാം. മാധ്യമ പ്രവര്‍ത്തകയായി ജോലി ചെയ്തിരുന്നതിനാല്‍ ഫ്രണ്ട് ലിസ്റ്റില്‍ കൂടുതലും മാധ്യമ മേഖലയുമായി ബന്ധം ഉള്ളവരാണ്. പല മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടേ പെരുമാറ്റോം സംസാരോം കേട്ടാല്‍ ഞെട്ടും.
 
ഫ്രണ്ട് ലിസ്റ്റില്‍ ആഡ് ചെയ്ത് ഒരു ദിവസം തികയുന്നതിനു മുമ്പ് രാത്രിയില്‍ ഇന്‍ബോക്സില്‍ ഒരു മെസേജ. മൊബൈല്‍ നമ്പര്‍ താ പ്ലീസ് ഞാനൊന്നു വിളിക്കട്ടെ ശബ്ദം ഒന്നു കേള്‍ക്കാനാ... പ്ലീസ് ഡാ എന്ന്. അന്ന് അവനു നല്ല മറുപടി കൊടുത്തിട്ട് ബ്ലോക്ക് ചെയ്യേണ്ടി വന്നു. അവന്റെ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ഏഷ്യാനെറ്റില്‍ ഉയര്‍ന്ന നിലയില്‍ ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകനാണ്. ഈ അടുത്ത സമയത്ത് ആദിവാസി മേഖലയിലെ റിപ്പോര്‍ട്ടിങ്ങിനു അവനു കിട്ടിയ അവാര്‍ഡ് വാര്‍ത്തയും ഫോട്ടോയും കണ്ടപ്പോളള്‍ കാര്‍ക്കിച്ച് തുപ്പാനാ തോന്നിയത്. ആ അവാര്‍ഡ് ഇതുവരെ കിട്ടിയിട്ടില്ല അതു തടഞ്ഞ് ഇട്ടേക്കുവാണെന്ന് അറിഞ്ഞു. ഒന്നു അന്വേഷിച്ചാല്‍ നിങ്ങള്‍ക്കു എല്ലാവര്‍ക്കും മനസിലാകും എന്തുകൊണ്ട് ആ അവാര്‍ഡ് തടഞ്ഞ് വെച്ചിരിക്കുന്നു എന്ന്. ഞെട്ടിക്കുന്ന പിന്നാമ്പുറം ഉണ്ട് അതില്‍‍. അത്രയ്ക്കായിരുന്നു ആ മഹാന്റെ ആദിവാസി സേവനം.
 
ഏഷ്യാനെറ്റില്‍ മാത്രം ഒതുങ്ങുന്നില്ല ഇത്തരം മാന്യന്മാര്‍ മംഗളം, മാതൃഭൂമി എല്ലാത്തിലും ഉണ്ട്. ഏറ്റവും രസകരമായി തോന്നിയത് മാതൃഭൂമിയിലെ ന്യൂസ് എഡിറ്ററാണ് ചക്കരേ മുത്തേ എന്നൊക്കെ വിളിച്ച് എല്ലാവരേം കൈയിലെടുത്തിട്ട് പാതിരാത്രിക്കു രണ്ടെണ്ണം അടിച്ചിട്ട് ആത്മഹത്യ ഭീഷണി മുഴക്കും. എന്നെ സ്നേഹിക്കാന്‍ ആരും ഇല്ല ഞാന്‍ പോകുന്നു എന്ന് പറഞ്ഞ് ടെന്‍ഷന്‍ കൊണ്ട് നമ്മള്‍ തിരിച്ച് വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല.
 
പല ആവര്‍ത്തി ആയപ്പോള്‍ മറ്റു സുഹൃത്തുക്കള്‍ പറഞ്ഞു ഇതവന്റെ സ്ഥിരം നമ്പരാണെന്ന്. പതിവായപ്പോള്‍ ബ്ലോക്ക് ചെയ്യേണ്ടി വന്നു. സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തിത്വം ഇവര്‍ക്കൊക്കെ ഉണ്ട്. സഹപ്രവര്‍ത്തകര്‍ക്കും അറിയാം ഇവരുടെ ലീലാവിലാസങ്ങള്‍.
 
എന്നാല്‍ ഇതു പുറത്തുകൊണ്ടുവരാനോ പ്രതികരിക്കാനോ ആരും തയ്യാറാകുന്നില്ല. പ്രൊഫഷണല്‍ ജലസി കൊണ്ട് പറയുന്നതാണെന്ന് എന്നു വരുത്തി തീര്‍ക്കും എന്നറിയാവുന്നതുകൊണ്ട് ആരും പ്രതികരിക്കാറില്ല. ഇത്തരക്കാരെ സപ്പോര്‍ട്ട് ചെയ്ത് നിന്നിട്ടുള്ള മാധ്യമ സ്ഥാപനങ്ങളും ഉണ്ട്. പുറത്തറിഞ്ഞാല്‍ സ്ഥാപനവും നാറും എന്നുള്ളതുകൊണ്ട് തന്നെ ഒതുക്കി തീര്‍ക്കും.
 
സ്‌ക്രീന്‍ ഷോട്ട് എടുത്തിട്ട് എന്തിനാ ഒരു കുടുംബം തകര്‍ക്കുന്നേ പിന്നെ കേസായി പുലിവാലായി അതിന്റെ പിന്നാലെ നടക്കാന്‍ സമയം ഇല്ലാത്തതുകൊണ്ടും ആരും പ്രതികരിക്കാറില്ല (ഞാനുള്‍പ്പടെ)... സമൂഹത്തില്‍ അറിയപ്പെടുന്ന മുതിര്‍ന്ന ചില മാധ്യമ പ്രവര്‍ത്തകരാണ് കൂടുതലും ഇത്തരം പരിപാടികള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്. വല്ല്യ വല്ല്യ അവാര്‍ഡ്കള്‍ ഒക്കെ വാങ്ങി തല ഉയര്‍ത്തി പിടിച്ച് ഹര്‍ഷപുളകിതരായി നില്‍ക്കുന്ന ഇവരുടെ ഒക്കെ ഫോട്ടോ പത്രത്തില്‍ കാണുമ്പോള്‍ മുകളില്‍ പറഞ്ഞ പോലെ കാര്‍ക്കിച്ച് ഒന്ന് തുപ്പാന്‍ തോന്നും.. മെസഞ്ചര്‍ എന്ന സംഭവം ഇന്‍സ്റ്റാള്‍ ചെയ്ത് വെക്കാന്‍ കഴിയാത്ത ഗതികേടിലാ.. ഇത്തരക്കാരെ ബ്ലോക്ക് ചെയ്ത് ഒഴിവാക്കുകയേ നിര്‍വാഹമുള്ളു..
 
മാതൃഭൂമിയില്‍ നിന്നും ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന പീഡന ആരോപണത്തില്‍ സത്യം വെളിച്ചത്തു തന്നെ വരണം. സമൂഹത്തെ ഉദ്ധരിക്കാന്‍ നടക്കുന്ന പലരും സ്വയം തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഏറ്റവും കൂടുതല്‍ വ്യക്തിഹത്യയും പാര പണിയും നടക്കുന്ന തൊഴിലിടമാണ് നമ്മുടേത് എല്ലാവരും ഇതേപോലെ ആണെന്ന് പറയില്ല. എങ്കിലും ചിലരെയെങ്കിലും തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
Next Article