കോഴിക്കോട് ജില്ലയില്‍ ശനിയാഴ്ച ബിഎംഎസ്-ബിജെപി ഹര്‍ത്താല്‍. ബിഎംഎസിന്റെ ഓഫിസ് സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് ബിഎംഎസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. തുടര്‍ന്ന് ബിജെപിയും ഹര്‍ത്താലിനെ പിന്തുണക്കുകയായിരുന്നു.രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
ഇതോടെ തുടര്‍ച്ചയായി രണ്ടാം ദിവസമാണ് കോഴിക്കോട് ഹര്‍ത്താല്‍ നടക്കുന്നത്‍. വെളളിയാഴ്ച പുലര്‍ച്ചെ സിപിഎം ജില്ലാകമ്മിറ്റി ഓഫിസിന് നേരെയുണ്ടായ ബോംബേറില്‍ പ്രതിഷേധിച്ചും കോഴിക്കോട് ഹര്‍ത്താലാല്‍ ആചരിക്കുകയാണ്. സിപിഐഎം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ അങ്ങിങ്ങ് അക്രമം ഉണ്ടായിരുന്നു.