കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജാമ്യത്തില്‍ കഴിയുന്ന ദിലീപിന് സുരക്ഷാ ഭീഷണി ഉണ്ടെന്ന കാര്യം കേരളാ പൊലീസ് പോലും അറിയുന്നത് തണ്ടര്‍ഫോഴ്‌സ് വന്നപ്പോഴായിരുന്നു. നടന്‍ ആവശ്യപ്പെടാതെ തന്നെ സുരക്ഷയൊരുക്കാനായി എത്തിയ തണ്ടര്‍ഫോഴ്‌സിനെ കുറിച്ച് പല വാര്‍ത്തകളും പുറത്തുവന്നിരുന്നു.
മുന്‍ സൈനിക ഉദ്യോഗസ്ഥനും സംവിധായകനുമായ മേജര്‍ രവിയാണ് ദിലീപിന് വേണ്ടി തണ്ടര്‍ഫോഴ്‌സിനെ വരുത്തിച്ചത് എന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. യഥാര്‍ത്ഥത്തില്‍ എന്താണ് നടന്നതെന്ന കാര്യം തണ്ടര്‍ ഫോഴ്‌സിന്റെ ഉടമയും ഗോവന്‍ മലയാളി ലഫ്റ്റനന്റ് കേണലുമായ അനില്‍ നായര്‍ പറയുന്നു.
ദിലീപിന് സുരക്ഷ ഒരുക്കുന്നതിനായി തണ്ടര്‍ഫോഴ്‌സിനെ എത്തിച്ചതില്‍ മേജര്‍ രവിക്ക് ഒരു പങ്കുമില്ലെന്നാണ് അനില്‍ നായര്‍ പറയുന്നത്. സുരക്ഷാ സംവിധനം ഏര്‍പ്പെടുത്തുന്നതിന്റെ ചര്‍ച്ചകള്‍ മാത്രമാണ് ദിലീപുമായി നടത്തിയതെന്നും എന്നാല്‍ ഇത് വലിയൊരു വിവാദമാക്കിയത് ഖേദകരമാണെന്നും അനില്‍ നായര്‍ വ്യക്തമാക്കി.