ചാനലുകളില്‍ ദിലീപിന്റെ ചിരിപ്പടങ്ങള്‍, മുഴുവന്‍ ദിലീപ് മയം! - അവര്‍ക്കൊരു ലക്ഷ്യമുണ്ട്...

Webdunia
ബുധന്‍, 6 സെപ്‌റ്റംബര്‍ 2017 (13:39 IST)
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൌരി ലങ്കേഷിന്റെ കൊലപാതകത്തില്‍ രാജ്യമെങ്ങും പ്രതിഷേധം ശക്തമാവുകയാണ്. എന്നാല്‍, കേരളത്തിലെ മാധ്യമ കൊട്ടിഘോഷിക്കുന്നത് നടന്‍ ദിലീപിന്റെ വാര്‍ത്തയാണ്. അച്ഛന്റെ ശ്രാദ്ധത്തിനു പങ്കെടുക്കാന്‍ വന്ന ദിലീ‍പിനു പിന്നാലെയാണ് മാധ്യമപടകള്‍. ഇതിനിടയില്‍ അവര്‍ നിസ്സാരവല്‍ക്കരിക്കുന്നത് ഒരു കൊലപാതകത്തെയാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് ശക്തമായ രീതിയില്‍ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുകയാണ് എഴുത്തുകാരി ദീപ ദിശാന്ത്.  
 
ദീപ നിശാന്തിന്റെ വാക്കുകള്‍:
 
ചാനലുകളില്‍ മൊത്തം ദിലീപ് മയം! വാര്‍ത്താ ചാനലുകളില്‍ ദിലീപിന്റെ അച്ഛന്റെ ശ്രാദ്ധച്ചര്‍ച്ച. മറ്റ് ചാനലുകളില്‍ ദിലീപിന്റെ ചിരിപ്പടങ്ങള്‍. ഗൗരി ലങ്കേഷൊക്കെ ആര്? എന്ത്?എന്തായാലും രണ്ടുണ്ട് ലാഭം! ദിലീപിന്റെ അമ്മയേയും മോളെയും മാറിമാറിക്കാണിച്ച് മലയാളി മനസ്സാക്ഷിയെ സഹതാപതരംഗത്തില്‍ ഇറക്കിവിടുക. മറ്റൊന്ന് ഒരു കൊലപാതകത്തെ ഈസിയായങ്ങ് ലഘൂകരിക്കുക!.
 
സ്വന്തം അമ്മയുടെ ശവസംസ്കാരം ഒറ്റയ്ക്ക് നിര്‍വ്വഹിക്കേണ്ടി വന്ന വിടി ഭട്ടതിരിപ്പാടിനെയൊക്കെ വെറുതെ ഓര്‍മ്മ വരുന്നു. മൃതശരീരം ചുമക്കുവാനുള്ള ആരോഗ്യസ്ഥിതിയില്ലാത്തതിനാല്‍ മൃതദേഹത്തിന്റെ നെഞ്ചുഭാഗം അടക്കിപ്പിടിച്ച് നിലത്തു കൂടി വലിച്ചിഴച്ച് ചിതയിലേക്കെത്തിച്ച വി ടി, സ്ത്രീപീഡനക്കേസിലെ പ്രതിയായിരുന്നില്ല. കേരളത്തിലെ നവോത്ഥാനനായകനായിരുന്നു. സമുദായഭ്രഷ്ട് വിടി ക്കേൽക്കേണ്ടി വന്നത് 1938ലായിരുന്നു. കാലം വല്ലാണ്ട് മാറി!
Next Article