കൈയേറ്റ സ്ഥലത്തല്ല കുരിശ് സ്ഥാപിച്ചത്; പൊളിച്ചതിന് പിന്നില്‍ ബിജെപി: എംഎം മണി

Webdunia
തിങ്കള്‍, 24 ഏപ്രില്‍ 2017 (10:51 IST)
മുന്നാര്‍ കയ്യേറ്റത്തില്‍ സ്പിരിറ്റ്  ഇന്‍ ജീസസ് അധ്യക്ഷന്‍ ടോം സ്‌കറിയായുടെ സ്ഥത്താണ് കുരിശ് സ്ഥാപിച്ചതെന്ന് പറയുന്നത് കളവാണെന്ന് മന്ത്രി എംഎം മണി. പാപ്പാത്തിച്ചോലയില്‍ 2000 ഏക്കര്‍ പിടിച്ചുവെന്ന് പറഞ്ഞത് വെറും തട്ടിപ്പാണെന്നും കുരിശ് ഇരുന്നത് സൂര്യനെല്ലിയിലെ സ്‌കറിയാച്ചേട്ടന്റെ സ്ഥത്താണെന്ന് പറഞ്ഞതും കള്ളക്കേസാണെന്ന് മന്ത്രി പറഞ്ഞു.
 
അതേസമയം നിരവധി വര്‍ഷങ്ങളായി പട്ടയത്തിനായി അലയുന്ന നാല് പാവങ്ങളുടെ വീടുണ്ടായിരുന്നു അവിടെ. ഇറക്കിവിടും എന്ന ഭീക്ഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് റവന്യൂമന്ത്രിക്ക് അവര്‍ പരാതി കൊടുത്തിട്ടുണ്ട്. എന്നാല്‍ അതിന് മറുപടിയായി അങ്ങനെയൊന്നും വരില്ല എന്ന് മന്ത്രി പറഞ്ഞിരുന്നു. പണ്ടുമുതല്‍ അവിടെ കുരിശുണ്ട്. ആണ്ടില്‍ രണ്ടു തവണ ആളുകള്‍ അവിടെ പ്രാര്‍ഥനയ്‌ക്കെത്തുന്ന കാര്യവും പരാതിയില്‍ പറഞ്ഞിട്ടുണ്ട്. അന്ന് ചെറിയ കുരിശായിരുന്നു.അത് ഒരു 50 വര്‍ഷമെങ്കിലും ആയിട്ടുണ്ട്. അത് പോയപ്പോള്‍ പിന്നീടവിടെ വലിയ മരക്കുരിശുവയ്ക്കുകയായിരുന്നു. 
 
ഇടതുപക്ഷ  സര്‍ക്കാന്‍ ഭരിക്കുന്നത് കൊണ്ട് അങ്ങനെയൊരു സംഭവമുണ്ടായെന്ന് ലോകമറിഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ എന്നും അയോധ്യയില്‍ നടന്ന സംഭവം പോലെയാണ് ഇത് ചിത്രീകരിച്ചതെന്നും മന്ത്രി പറഞ്ഞു. കുരുശ് പൊളിച്ചതിന് പിന്നില്‍ ബി ജെ പിയാണ്. കുരിശിനെ സംബന്ധിച്ച് വാര്‍ത്ത കൊണ്ടു വന്നത് ജന്മഭൂമിയാണ്. പരാതിപ്പെട്ടതും വിമര്‍ശമുന്നയിച്ചതും പ്രസംഗിച്ചതും ബിജെപിക്കാരും ആര്‍എസ്എസുകാരുമാണെന്നും മണി വ്യക്തമാക്കി. 
 
 
Next Article