കാണാന്‍ ഭംഗിയില്ലാത്തവര്‍ ഇനി കുട്ടികളെ പഠിപ്പിക്കേണ്ട! - ഉത്തരവിറക്കി സര്‍ക്കാര്‍

Webdunia
വെള്ളി, 25 ഓഗസ്റ്റ് 2017 (13:37 IST)
കാണാന്‍ ഭംഗിയില്ലാത്ത അധ്യാപകരെ ഇനി നിയമിക്കേണ്ടെന്ന ഉത്തരവുമായി ഇറാന്‍ സര്‍ക്കാര്‍. മുഖത്ത് രോമമുള്ള സ്ത്രീകള്‍‍, മുഖക്കുരുവും പാടുമുള്ള പുരുഷന്മാര്‍ എന്നിവര്‍ കുട്ടികളെ പഠിപ്പിക്കുന്നതില്‍ നിന്നും വിലക്കിയതായി സര്‍ക്കാര്‍ അറിയിച്ചു.
 
കൂടാതെ, കോങ്കണ്ണുള്ളവര്‍, ചൊറിയുള്ളവര്‍ എന്നിവരേയും നിരോധിച്ചിട്ടുണ്ട്. പ്രസവിക്കാത്ത സ്ത്രീകളേയും അധ്യാപകരാകുന്നതില്‍ നിന്നും ഭരണകൂടം വിലക്കി. ഇസ്ലാമിക് റിപ്പബ്ലിക്കായ ഇറാനില്‍ തിരഞ്ഞെടുത്ത സര്‍ക്കാറാണ് ഭരിക്കുന്നത്.  
Next Article