മുപ്പത്തിരണ്ടുകാരനായ ഓട്ടോറിക്ഷാ ഡ്രൈവറെ സ്‌കൂൾ ക്ലാസ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നാരുവാമൂട് മുക്കുന്ടാ കള്ളംപോടാ വലിയവില വീട്ടിൽ സ്വർണ്ണമ്മ അയ്യപ്പൻ ദമ്പതികളുടെ മകൻ രാജേഷാണ് തൂങ്ങിമരിച്ചത്.
നാരുവാമൂട് എസ്. ആർ.എസ്. യു.പി സ്‌കൂളിലെ ക്ലാസ് മുറിയിലാണ് രാജേഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ കൂൾ അധികാരികളാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ അധികാരികൾ നാരുവാമൂട് പോലീസിൽ വിവരം അറിയിച്ചു. മൃതദേഹം പോസ്റ്റ് മാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.