"എന്നാപ്പിന്നെ നിങ്ങൾക്ക് അങ്ങ് അകത്ത് കയറി ഇരുന്നു കൂടായിരുന്നോ"; ഗസ്റ്റ് ഹൗസില്‍ കയറിയതിന് കലി തുള്ളി മുഖ്യമന്ത്രി - വീഡിയോ

Webdunia
ചൊവ്വ, 1 ഓഗസ്റ്റ് 2017 (09:11 IST)
തിരുവനന്തപുരത്ത് ബി ജെ പി, ആര്‍ എസ് എസ് നേതാക്കളുമായുള്ള ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് ‘കടക്കു പുറത്ത്’ എന്ന് പറഞ്ഞ് ആക്രോശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധവുമായി നിരവധി പേരാണ് ഇതിനോടകം തന്നെ രംഗത്തെത്തിയിരിക്കുന്നത്. മുമ്പ് പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോഴും പിന്നീട് മുഖ്യമന്ത്രിയായപ്പോഴും മാധ്യമങ്ങളോടുള്ള ധാര്‍ഷ്ട്യത്തോടു കൂടിയ അദ്ദേഹത്തിന്റെ പെരുമാറ്റം ശ്രദ്ധേയമാണ്.
 
മുഖ്യമന്ത്രി മുമ്പും ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച് മനോരമയുടെ ആലപ്പുഴ റിപ്പോര്‍ട്ടര്‍ കെ സി ബിപിനിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. ഇ അഹമ്മദ് എം പി അന്തരിച്ച വേളയില്‍ മുഖ്യന്റെ അനുശോചനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ സമയത്ത് ഉണ്ടായ അനുഭവമാണ് ബിപിന്‍ തന്റെ പോസ്റ്റിലൂടെ വെളിപ്പെടുത്തുന്നത്.
 
ബിപിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: 
Next Article