അധികാരസ്ഥാനത്തിരിക്കുന്നവരെ ജനങ്ങള്‍ ചോദ്യം ചെയ്യണമെന്ന് രാഷ്ട്രപതി പ്രണബ്മുഖർജി. രാജ്യത്തിന്റെ നിലനിൽപിനും യഥാർഥ ജനാധിപത്യ സമൂഹമായി നിലകൊള്ളാനും ഇത് അടിസ്ഥാനമാണെന്നും ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങളുടെ ശബ്ദത്തിന് വലിയ സ്ഥാനമുണ്ടെന്നും അത്അവഗണിക്കപ്പെടരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചോദ്യങ്ങൾ ഉന്നയിക്കുന്ന കാര്യത്തില്‍ മാധ്യമങ്ങൾക്ക് വലിയ സ്ഥാനമുണ്ട്. ജനകീയ പ്രശ്നങ്ങളിൽ മാധ്യമങ്ങൾ ബോധവത്കരണം നടത്തണം. സ്വകാര്യ, പൊതുസ്ഥാപനങ്ങളിലുള്ളവർ അവരുടെ നിഷ്ക്രിയതയുടെയോ പ്രവൃത്തികളുടെയോ പേരിൽ മറുപടി പറയാൻ ബാധ്യസ്ഥരാണ്. ജനാധിപത്യ സംവിധാനത്തിൽ ചോദ്യങ്ങൾ ഉന്നയിക്കപ്പെടുന്നത്നല്ലതാണെന്ന്രാഷ്ട്രീയ കക്ഷികൾ മുതൽ നേതാക്കൾ വരെ മനസ്സിലാക്കണമെന്നും അദേഹം പറഞ്ഞു.