അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. പാലൂർ കൊളപ്പടി ഊരിലെ വല്ലി ശിവദാസ് ദമ്പതികളുടെ രണ്ട് ദിവസം മാത്രം പ്രായമായ കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് 1.3 ഗ്രാം മാത്രമാണ് തൂക്കമുണ്ടായിരുന്നത്. ഹൃദയവാല്‍വിലെ തകരാറാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
പാലക്കാട് ജില്ല ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. ഇതോടെ അട്ടപ്പാടിയില്‍ മാത്രം ഈ വര്‍ഷം മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം എട്ടായി ഉയരുകയും ചെയ്തു.