വിദ്യാർത്ഥിയെ ബസിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കണ്ടക്ടറ്റ് അറസ്റ്റിൽ
തിങ്കള്‍, 17 ഒക്‌ടോബര്‍ 2016 (17:47 IST)
സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ബസില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന പ്രതി വേട്ടമ്പള്ളി പള്ളിമുക്ക് രതീഷ് ഭവനില്‍ ഗിരീഷ് എന്ന 30 കാരനാണ് പൊലീസ് പിടിയിലായത്.
കഴിഞ്ഞ ഓഗസ്റ്റ് 8 നായിരുന്നു സംഭവം. രാവിലെയുള്ള കുളപ്പട പനങ്ങോട് റൂട്ടിലോടുന്ന ബസില്‍ യാത്ര ചെയ്ത ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് ഗിരീഷ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. യാത്രക്കാര്‍ കുറവായ ബസിലെ പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്നു വിദ്യാര്‍ത്ഥിനി.
വിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്തെങ്കിലും പ്രതി ഒളിവില്‍ പോയി. നെടുമങ്ങാട് സി.ഐ അനില്‍ കുമാര്‍, എസ്.ഐമാരായ ഷിബുകുമാര്‍, രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കഴിഞ്ഞ ദിവസം പ്രതിയെ വലയിലാക്കിയത്.