സിപിഐഎം അംഗങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തത് വിവാദത്തില്‍. ഇടുക്കി സിപിഐഎം ഏരിയാ കമ്മിറ്റിയുമായി ബന്ധപ്പെട്ട ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലാണ് ഒരു സിഐടിയു പ്രവർത്തകര്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തത്.
പാർട്ടി അംഗങ്ങളും ജനപ്രതിനിധികളുമായ സ്ത്രീകളടക്കമുള്ള വാട്സാപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തിൽ പാർട്ടിക്കുള്ളിൽ വിവാദം പുകയുകയാണ്. വീഡിയോ പോസ്റ്റ് ചെയ്ത അംഗത്തിനെതിരെ പാർട്ടിക്കുള്ളിൽ നിന്നു തന്നെ രൂക്ഷമായി വിമർശനങ്ങളാണുയരുന്നത്. രാഷ്ട്രദീപിക ദിനപ്പത്രമാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടിരിക്കുന്നത്.