ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി, വിവിധ വകുപ്പ് തല ഏജന്‍സികള്‍ക്ക്, അടിയന്തര മരാമത്ത് പണികള്‍ നടത്തുന്നതിനായി, സര്‍ക്കാര്‍ മൂന്ന് കോടി രൂപ അനുവദിച്ചതായി ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ അറിയിച്ചു. ആറ്റുകാല്‍ ടൗണ്‍ഷിപ്പിന്റെ പരിധിയില്‍ വരുന്ന 29 വാര്‍ഡുകളിലെ നഗരസഭാറോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് നഗരസഭയ്ക്ക് ഒന്നരകോടി രൂപ അനുവദിച്ചു.
ആറ്റുകാല്‍ വാര്‍ഡില്‍ 10 ലക്ഷം രൂപയും മറ്റ് 28 വാര്‍ഡുകളില്‍ അഞ്ച് ലക്ഷം രൂപയുമാണ് വിനിയോഗിക്കുക. ജലവിതരണ ശൃംഖലയുടെ അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്താന്‍ വാട്ടര്‍ അതോറിറ്റിയുടെ വാട്ടര്‍ സപ്ലൈ ഡിവിഷന് 25 ലക്ഷം രൂപ അനുവദിച്ചു. മാന്‍ഹോളുകള്‍ പുനര്‍ നിര്‍മ്മിക്കുന്നതിനും മാലിന്യം നീക്കി പ്രവര്‍ത്തന ക്ഷമമാക്കുന്നതിനും സ്വിവറേജ് ഡിവിഷന് 75 ലക്ഷം രൂപയും അനുവദിച്ചു. 50 ലക്ഷം രൂപ വിനിയോഗിച്ച് ഭൂഗര്‍ഭ കേബിളുകള്‍ വിന്യസിപ്പിച്ച് വൈദ്യുതി വിതരണ സംവിധാനം മെച്ചപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.