വിഴിഞ്ഞം അദാനി ഗ്രൂപ്പിന് നല്‍കിയതിന് പിന്നില്‍ 300 കോടി രൂപയുടെ അഴിമതിയെന്ന് വി എസ്

Webdunia
ബുധന്‍, 10 ജൂണ്‍ 2015 (17:36 IST)
വിഴിഞ്ഞം പദ്ധതിയില്‍ അഴിമതി  ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. പദ്ധതി അദാനി ഗ്രൂപ്പിന് നല്‍കിയതിന് പിന്നില്‍ 300 കോടി രൂപയുടെ അഴിമതി നടന്നെന്ന് വി എസ്  ആരോപിച്ചു.

അദാനിയുമായി നേരത്തെ ഉറപ്പിച്ച കച്ചവടമാണിതെന്നും കരാറില്‍ അദാനിക്ക് കൊള്ളലാഭം കൊയ്യാന്‍ ആനുകൂല്യങ്ങള്‍ ചെയ്തുകൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

കെ വി തോമസിന്റെ ചര്‍ച്ചയിലാണ് അഴിമതിക്ക് ധാരണയായത്  വി എസ് ആരോപിച്ചു. കേരളത്തിന്റെ സ്വപ്‌ന പദ്ധതി കേരളത്തെ പിഴിഞ്ഞ് ഊറ്റിയെടുക്കുന്ന പദ്ധതിയായിയിരിക്കുകയാണ്. അദാനിയുമായി ഉണ്ടാക്കിയ ഡീല്‍ എന്തുകൊണ്ടാണ് പ്രസിദ്ധപ്പെടുത്താത്തതെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍ പദ്ധതിക്ക്  ഇടതുമുന്നണി എതിരല്ലെന്നും വി എസ് വ്യക്തമാക്കി.