മലക്കം മറിഞ്ഞ് മാണി; രാജിവെക്കില്ലെന്ന് പറഞ്ഞില്ല

Webdunia
വെള്ളി, 20 മാര്‍ച്ച് 2015 (18:09 IST)
ബാര്‍ കോഴക്കേസിലെ കുറ്റപത്രത്തില്‍ പേരുവന്നാലും രാജിവെയ്ക്കില്ലെന്ന നിലപാടില്‍ മലക്കം മറിഞ്ഞ് ധനമന്ത്രി മാണി. കുറ്റപത്രത്തില്‍ പേരുവന്നാലും രാജിവെയ്ക്കില്ലെന്ന്  പറഞ്ഞിട്ടില്ല.

പറഞ്ഞത് ഒരു പൊതുവ്യാഖ്യാനം പറഞ്ഞതാണ്.കുറ്റപത്രത്തില്‍ പേരുവന്നാല്‍ നിലപാട് ആ സന്ദര്‍ഭത്തില്‍ പറയാമെന്നും ബാര്‍ കോഴക്കേസില്‍ താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും മാണി പറഞ്ഞു.
 
ബാര്‍ കോഴ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചാലും താന്‍ രാജിവയ്‌ക്കില്ലെന്നും  എഫ്‌.ഐ.ആര്‍ രജിസ്‌റ്റര്‍ ചെയ്യേണ്ട സാഹചര്യം തന്നെ ഉണ്ടായിരുന്നില്ലെന്നും മാണി ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞിരുന്നു.