കോന്നിയില്‍ നിന്നുള്ള പെണ്‍കുട്ടികളുടെ ദുരൂഹമരണത്തിന്റെ അന്വേഷണം നല്ല രീതിയില്‍ പുരോഗമിക്കുന്നതായി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്. ഈ അവസ്ഥയില്‍ വിവാദങ്ങളുണ്ടാക്കാന്‍ താത്പര്യമില്ലെന്നും അന്വേഷണം കാര്യക്ഷമമാണെന്നും സുധീരന് പറഞ്ഞു. കോന്നിയില്‍ നിന്നു കാണാതായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു സുധീരന്.