മദ്യനയത്തിൽ കെപിസിസി പ്രസിഡന്റ് വിഎം സുധീരനും എക്സൈസ് മന്ത്രി കെ ബാബുവും തമ്മിലുള്ള വാക് പോരാട്ടം തുടരുന്നു. മദ്യനയത്തിൽ അഡ്വക്കേറ്റ് ജനറലിനെ വിമർശിക്കുന്നത് സര്‍ക്കാരിനെ വിമർശിക്കുന്നതിന് സമാനമാണെന്നാണ് സുധീരന് മറുപടിയായി കെ ബാബു പറഞ്ഞത്.
എജിയിൽ വിശ്വാസക്കുറവ് ഉണ്ടെങ്കില്‍ ആ കാര്യം മുഖ്യമന്ത്രിയെ അറിയിക്കണം. അങ്ങനെയാണെങ്കില്‍ അദ്ദേഹത്തെ സർക്കാർ നീക്കും. എജി കോടതിയിൽ അറിയിച്ചത് സർക്കാരിന്റെ നയം തന്നെയാണ്.
ആർക്കെങ്കിലും എജിയെ കുറിച്ച് എതിരഭിപ്രായം ഉണ്ടെങ്കിൽ അത് അവരോട് തന്നെ ചോദിക്കണമെന്നും ബാബു വ്യക്തമാക്കി. സംസ്ഥാനത്തെ ബാറുകള്‍ പൂട്ടുന്ന കാര്യം എജിയോട് വീണ്ടും സംസാരിച്ചെന്നും. എജിയുടെ നിയമോപദേശം ലഭിച്ച ശേഷമേ ബാറുകൾക്ക് നോട്ടീസ് നൽകുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
അതേസമയം എക്സൈസ് മന്ത്രിയുടെ പ്രസ്ഥാവനയ്ക്ക് ഉത്തരം ഇപ്പോള്‍ പറയുന്നില്ലെന്നും. ബാബുവിന്റെ പ്രസ്ഥാവന ഏത് സാഹചര്യത്തില്‍ ഉള്ളതാണെന്നും അറിയില്ലെന്നും വിഎം സുധീരന്‍ പറഞ്ഞു.