എന്തു വിലകൊടുത്തും വിഴിഞ്ഞം തുറമുഖം നടപ്പാക്കും

Webdunia
ബുധന്‍, 3 ജൂണ്‍ 2015 (13:56 IST)
എന്തു വിലകൊടുത്തും വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പാക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പദ്ധതി ഇനി വൈകിപ്പിക്കുന്ന പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം പദ്ധതി സംബന്ധിച്ച ചർച്ച് ചെയ്യാൻ ചേർന്ന സർവകക്ഷി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രതിപക്ഷം ആവശ്യപ്പെട്ട എല്ലാ രേഖകളും ഇപ്പോള്‍ നല്‍കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ചില കാര്യങ്ങള്‍ കരാര്‍ ഒപ്പിട്ടതിനുശേഷം മാത്രമേ നല്‍കാനാവൂ. പദ്ധതിപ്രദേശത്തു പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് മാത്രമാണു നല്‍കിയത്. മുന്‍ സര്‍ക്കാറിന്റെ കാലത്തെ വ്യവസ്ഥകളേക്കാള്‍ ഭേദമാണ് ഇപ്പോഴത്തേത് - മുഖ്യമന്ത്രി പറഞ്ഞു. അദാനി ഗ്രൂപ്പ് അടക്കം മൂന്നു കമ്പനികളുമായി സര്‍ക്കാര്‍ ആശയവിനിമയം നടത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുന്നു എന്ന ആരോപണം മുഖ്യമന്ത്രി തള്ളിക്കളഞ്ഞു.