മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്‌ത്തി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ കരുത്തനായ നേതാവാണ്. ശക്തനായ ഭരണാധികാരിയാണ് താനെന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം, മുതിര്‍ന്ന നേതാവും ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനുമായ വിഎസ് അച്യുതാനന്ദന്‍ പൊലീസ് നയത്തെ ആക്ഷേപിച്ചതിനെതിരെ രൂക്ഷമായ ഭാഷയിലാണ് വെള്ളാപ്പള്ളി വിമര്‍ശിച്ചത്.
ഇപ്പോഴത്തെ പൊലീസ് നയത്തെക്കുറിച്ച് യാതൊരു ആക്ഷേപവുമില്ല. ലാവലിന്‍ കേസ് മുതല്‍ പിണറായിയുടെ ചോരയ്‌ക്ക് വേണ്ടി ദാഹിക്കുന്നയാളാണ് വിഎസ് അച്യുതാനന്ദനെന്നും വെള്ളാപ്പളളി പറഞ്ഞു.