‘ നാലിനം പച്ചക്കറികളില്‍ അപകടകരമായ തോതില്‍ വിഷാംശം’

Webdunia
വ്യാഴം, 2 ജൂലൈ 2015 (15:11 IST)
അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന നാലിനം പച്ചക്കറികളില്‍ അപകടകരമായ തോതില്‍ വിഷാംശം കണ്ടെത്തിയതായി കൃഷിമന്ത്രി കെ പി മോഹനന്‍  പ്രതിദിനം 3000 ടണ്‍ പച്ചക്കറിയാണ് അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നത. ഇതില്‍ 20 ടണ്ണോളം സംഭരിച്ച് വിതരണം ചെയ്യുന്നത് ഹോര്‍ടികോര്‍പ്പ് വഴിയാണ്. സംസ്ഥാനത്തെത്തുന്ന പച്ചക്കറികളില്‍ കറിവേപ്പില,പുതിനയില,പയര്‍,പച്ചമുളക് എന്നീ ഇനങ്ങളിലാണ് മാരകമായ അളവില്‍ വിഷാംശം കണ്ടെത്തിയതെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.

വെളളായണി കാര്‍ഷിക കോളേജില്‍ പ്രവര്‍ത്തിക്കുന്ന കീടനാശിനി അവശിഷ്ട പരിശോധനാ ലാബില്‍ നടത്തിയ പരിശോധനയിലണ് ഇത് കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ അധികാരമേറ്റശേഷം 58  കര്‍ഷക ആത്മഹത്യകള്‍ നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 37 കര്‍ഷക കടുംബങ്ങള്‍ക്ക് 34.5 ലക്ഷം രൂപ സഹായധനം അനുവധിച്ചുവെന്നും കൃഷിമന്ത്രി അറിയിച്ചു. തെരുവു നായ്ക്കളെ നിയന്ത്രിക്കുന്നതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായില്ലെന്ന് മന്ത്രി എം.കെ മുനീര്‍ പറഞ്ഞു. തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിനായി തദ്ദേശ ഭരണവകുപ്പുകളുടെ തനതു ഫണ്ടില്‍ നിന്ന് തുക അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.