കോണ്‍ഗ്രസ് ന്യൂന പക്ഷ പ്രീണനം നടത്തിയിട്ടില്ല: വയലാര്‍ രവി

Webdunia
തിങ്കള്‍, 18 ഓഗസ്റ്റ് 2014 (09:12 IST)
കോണ്‍ഗ്രസിനു മതേതരസ്വഭാവം നഷ്‌ടപ്പെട്ടെന്നു വിശ്വസിക്കുന്നില്ല  രാജ്യത്തു ഹിന്ദുത്വശക്‌തികള്‍ കൈവരിച്ച വളര്‍ച്ച വേണ്ടരീതിയില്‍ തടയാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞോയെന്ന ചോദ്യത്തിനാണ്‌ കോണ്‍ഗ്രസ് ഉത്തരം തേടേണ്ടത്  വയലാര്‍ രവി പറഞ്ഞു.കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്താന്‍ സംഘടനാ തെരഞ്ഞെടുപ്പും മെമ്പര്‍ഷിപ്പുമാണ്‌ ആവശ്യം നോമിനേഷന്‍ രീതി ഗ്രൂപ്പിസം വളര്‍ത്തും രവി പറഞ്ഞു.

മന്ത്രിസഭാ പുന:സംഘടന വേഗത്തിലാക്കണമെന്നും വയലാര്‍ രവി ആവശ്യപ്പെട്ട വയലാര്‍ രവി കെ.എം. മാണിയെ ക്ഷണിച്ച്‌ ബി.ജെ.പി. നടപടി രാഷ്‌ട്രീയത്തിലെ തമാശ മാത്രമായി കണ്ടാല്‍മതിയെന്നും പറഞ്ഞു.നേരത്തെ തിരഞ്ഞെടുപ്പിലെ പരാജയ കാരണം ന്യൂനപക്ഷ പ്രീണനമാണെന്നും തെരഞ്ഞെടുപ്പ് തന്ത്രം രൂപീകരിക്കുന്നതില്‍ നേതൃത്വത്തിന് വീഴ്ച പറ്റിയതായും ആന്റണി അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.