തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള വാര്‍ഡ് -ബ്ളോക്ക് വിഭജനങ്ങളില്‍ വമ്പിച്ച തോതില്‍ രാഷ്ട്രീയ ഇടപെടല്‍ നടക്കുന്നതായി എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. തങ്ങളുടെ ഇംഗിതം നടപ്പാക്കാന്‍ കൂട്ടാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരില്‍ വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റുന്നതുള്‍പ്പടെയുള്ള ശിക്ഷാ നടപടികള്‍ കൈകൊള്ളുന്നതായും അദ്ദേഹം പറഞ്ഞു.
ബ്ളോക്ക് പഞ്ചായത്തുകളുടെ വിഭജനത്തിന് പൊതു മാനദണ്ഡം ഉണ്ടാക്കി അതിനനുസരിച്ച് വിഭജനം നടത്തണം. വോട്ടേഴ്സ് ലിസ്റ്റില്‍ പേരു ചേര്‍ക്കുന്നതിന് അക്ഷയ, ഓണ്‍ലൈന്‍ കേന്ദ്രങ്ങളില്‍ 20 രൂപ ഈടാക്കുന്നുണ്ടെന്നും ഇത് ഫീസില്ലാതെ ചെയ്തു കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.