പണക്കാരനാകുന്നത് ക്രിമിനല്‍ കുറ്റമല്ല: പിവി അബ്ദുള്‍ വഹാബ്
പണക്കാരനാകുന്നത് ക്രിമിനല്‍ കുറ്റമല്ലെന്ന് മുസ്ലിംലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുക്കപ്പെട്ട പിവി അബ്ദുള്‍ വഹാബ് പറഞ്ഞു. പാണക്കാട് ഹൈദരലി തങ്ങളുടെ സ്ഥാനാര്‍ഥിപ്രഖ്യാപനത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നവറലി ശിഹാബ് തങ്ങള്‍ കഴിഞ്ഞ ദിവസം വഹാബിനനുകൂലമായ നീക്കങ്ങള്‍ക്കെതീരെ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തുണ്ടായിരുന്നു. അതിനുള്ള മറുപടിയും കൂടിയാണ് വഹാബ് ഇപ്പോള്‍ പറഞ്ഞത്.
പണക്കാരനായതു കൊണ്ടല്ല ഞാന്‍ സ്ഥാനാര്‍ഥിയായത്. മുന്‍പും എനിക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എല്ലാ ആരോപണങ്ങളെയും ഞാന്‍ തുറന്ന മനസ്സോടെയാണ് കാണുന്നത്. പാര്‍ട്ടിയുടെ താഴേത്തട്ട് മുതല്‍ പ്രവര്‍ത്തിച്ചാണ് ഞാന്‍ വരുന്നത്. എന്റെ പ്രവര്‍ത്തനം കണക്കിലെടുത്താണ് സംസ്ഥാന എക്‌സിക്യുട്ടീവില്‍ ഉള്‍പ്പെടുത്തിയതും സംസ്ഥാന സെക്രട്ടറിയായതും. സന്തോഷം തരുന്നതാണ് പാര്‍ട്ടിയുടെ തീരുമാനം. മുന്‍പരിചയം ഉള്ളതുകൊണ്ട് ഇത്തവണ കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കാനാവുമെന്ന വിശ്വാസവും ആവേശവുമുണ്ട്-വഹാബ് പറഞ്ഞു.