ലൈംഗിക പീഡന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ വടക്കാഞ്ചേരി നഗരസഭ കൌണ്‍സിലറും സി പി എം നേതാവുമായ പി എന്‍ ജയന്തനെതിരെ പാര്‍ട്ടി നടപടി ഉണ്ടായേക്കും. ഇന്ന്, സി പി എം വടക്കാഞ്ചേരിയില്‍ അടിയന്തര ജില്ല കമ്മിറ്റി ചേരുന്നുണ്ട്. ഈ കമ്മിറ്റിയില്‍ ജയന്തനെതിരെ നടപറ്റി കൈക്കൊണ്ടെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ, കുറ്റം തെളിഞ്ഞാല്‍ മാത്രമേ ഇയാള്‍ക്കെതിരെ നടപടി ഉണ്ടാകുകയുള്ളൂ എന്നാണ് പീഡന ആരോപണം പുറത്തുവന്ന ഉടനെ ജില്ല സെക്രട്ടറി വ്യക്തമാക്കിയത്. എന്നാല്‍, പിന്നീട് ഇയാള്‍ നിലപാട് മാറ്റുകയായിരുന്നു. ജില്ല കമ്മിറ്റി യോഗം എത്രയും പെട്ടെന്ന് ചേര്‍ന്ന് നടപടി സ്വീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പീഡന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് നടപടികള്‍ സ്വീകരിക്കുന്ന സാഹചര്യത്തിലാണ് ജയന്തനെതിരെ നടപടി വേഗത്തിലാക്കുന്നത്.