കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഗണ്‍മാനെ റോഡില്‍ ഇറക്കിവിട്ടു

Webdunia
ശനി, 19 ജൂണ്‍ 2021 (15:37 IST)
ഗണ്‍മാനെ റോഡില്‍ ഇറക്കിവിട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. സംസ്ഥാന സര്‍ക്കാര്‍ പൈലറ്റ് വാഹനവും എസ്‌കോര്‍ട്ടും ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് മുരളീധരന്‍ ഗണ്‍മാനെ റോഡില്‍ ഇറക്കിവിട്ടതെന്നാണ് റിപ്പോര്‍ട്ട്. ഗണ്‍മാന്‍ ബിജുവിനെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലാണ് മുരളീധരന്‍ ഇറക്കിവിട്ടതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുരളീധരന് സംസ്ഥാന സര്‍ക്കാര്‍ നല്‍കി വന്നിരുന്ന സുരക്ഷ പിന്‍വലിച്ചതായി നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വൈ കാറ്റഗറി സുരക്ഷയാണ് കേന്ദ്രസഹമന്ത്രിക്ക് നല്‍കിയിരുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സുരക്ഷ ഇന്നുണ്ടായില്ല.
 

അനുബന്ധ വാര്‍ത്തകള്‍

Next Article