നഴ്സിംഗ് റിക്രൂട്ട്മെന്റ് കേസിലെ പ്രധാപ്രതി ഉതുപ്പ് വര്‍ഗീസ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കേസില്‍ ഉതുപ്പ് വര്‍ഗീസിനായി ഹാജരാകുന്നത് ബിജെപി നേതാവ് പി എസ് ശ്രീധരന്‍ പിള്ളയാണ് ഉതുപ്പിന് വേണ്ടി കോടതിയില്‍ ഹാജരാകുന്നത്. എന്നാല്‍ താന്‍ ബിജെപി നേതാവായല്ല, ക്രിമിനല്‍ അഭിഭാഷകനായാണ് കേസില്‍ ഹാജരാകുന്നതെന്ന് ശ്രീധരന്‍ പിള്ള പ്രതികരിച്ചു.
ഉതുപ്പ് വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ള അല്‍ സറാഫ എന്ന റിക്രൂട്ട്മെന്റ് ഏജന്‍സി വിദേശത്തേക്കു നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് വന്‍ തുക ഈടാക്കിയെന്നാണു കേസ്. കുവൈറ്റിലേക്ക് കടന്ന ഉതുപ്പ് വര്‍ഗീസി പിടുകൂടുന്നതിനായി സിബിഐ ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു. ഇതേതുടര്‍ന്നാണ് ഇദേഹം ജാമ്യാപേക്ഷ നല്‍കിയത്.